PHOTOS

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

ഹദീസ്‌ - പവാചകസ്‌നേഹത്തിലെ വ്യതിയാനങ്ങള്‍ -

 ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (മത) കാര്യത്തില്‍ പുതിയതായി വല്ലതുമുണ്ടാക്കിയാല്‍ അത്‌ തള്ളിക്കളയേണ്ടതാകുന്നു.'' (ബുഖാരി, മുസ്‌ലിം)
ഏറെ ഉദ്ധരിക്കപ്പെടുകയും താത്വികമായി എല്ലാ മുസ്‌ലിംകളും അംഗീകരിക്കുകയും പ്രായോഗിക രംഗത്ത്‌ ചിലര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു നബിവചനമാണിത്‌. `സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വിവരിച്ചുതന്നിട്ടുണ്ട്‌' എന്ന്‌ പ്രവാചകന്‍(സ) ഒരിക്കല്‍ പറയുകയുണ്ടായി. മരണത്തിന്റെ ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ പ്രവാചകന്‍(സ) ലോകമുസ്‌ലിംകള്‍ക്കു നല്‌കിയ സുപ്രധാന വസ്വിയ്യത്ത്‌ ഇപ്രകാരമാണ്‌: ``ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴി പിഴച്ചുപോകുകയില്ല. അല്ലാഹുവിന്റെ വേദഗ്രന്ഥവും അവന്റ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.''
പ്രവാചകചര്യ അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ നിര്‍ദേശങ്ങളുണ്ട്‌. അവയില്‍ ചിലത്‌: ``പ്രവാചകന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം നിങ്ങളോട്‌ നിരോധിച്ച കാര്യങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കുക.'' (വി.ഖു. 59:7)
``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്‌ത്രീയാകട്ടെ; തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.'' (വി.ഖു. 33:36)
``പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‌പന കൊണ്ടുവരുന്നത്‌ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.'' (വി.ഖു. 9:24)
``നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും നിങ്ങള്‍ക്ക്‌ ഏറ്റവും സ്‌നേഹം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും തന്നെ സത്യവിശ്വാസിയാവുകയില്ല'' എന്നും പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുണ്ട്‌.
ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോട്‌ `ഞാന്‍ എന്നെ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ താങ്കളെയാണ്‌' എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകന്‍(സ) അത്‌ തിരുത്തി. `നിന്റെ വിശ്വാസം പൂര്‍ണമായിട്ടില്ല.' ഉമര്‍(റ) തിരുത്തിപ്പറഞ്ഞു: `ഞാന്‍ എന്നെക്കാളും ഇഷ്‌ടപ്പെടുന്നത്‌ താങ്കളെയാണ്‌.' അപ്പോള്‍ നബി(സ) പറഞ്ഞു: `ഇപ്പോഴാണ്‌ സത്യവിശ്വാസം പൂര്‍ണമായത്‌.'
മുകളില്‍ പരാമര്‍ശിച്ച നബിവചനങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഒരു സത്യവിശ്വാസിക്ക്‌ പ്രവാചകനോടും പ്രവാചകാധ്യാപനങ്ങളോടും ഉണ്ടായിരിക്കേണ്ട പ്രതിബദ്ധതയെ ഓര്‍മിപ്പിക്കുന്ന പ്രമാണവാക്യങ്ങളാണ്‌. ഇവയുടെ സംഗ്രഹം ഇപ്രകാരമാണ്‌.
  • ഒരു സത്യവിശ്വാസിക്ക്‌ ഏറ്റവുമധികം സ്‌നേഹമുണ്ടായിരിക്കേണ്ടത്‌ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമായിരിക്കണം.
  • മതവിഷയത്തില്‍ സത്യവിശ്വാസി പ്രവാചകമാതൃക കണിശമായി പിന്‍പറ്റണം.
  • പ്രവാചകമാതൃകയോ നിര്‍ദേശമോ ഇല്ലാത്ത യാതൊരു മതാചാരവും സത്യവിശ്വാസിയില്‍ നിന്നുണ്ടാകാന്‍ പാടില്ല.
  • ഖുര്‍ആനും സുന്നത്തും അവലംബമാക്കിയാണ്‌ സത്യവിശ്വാസി തന്റെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത്‌.
  • ഖുര്‍ആനിലും നബിചര്യയിലും അനുശാസിതമായ കാര്യങ്ങള്‍ യാതൊരു വിമുഖതയും കൂടാതെ സത്യവിശ്വാസി അനുധാവനം ചെയ്യണം. 
  • ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കും പ്രവാചകാധ്യാപനങ്ങള്‍ക്കും പകരം വെക്കാവുന്നതോ അതിനെക്കാള്‍ മെച്ചപ്പെട്ടത്‌ എന്നവകാശപ്പെടാവുന്നതോ ആയ യാതൊന്നും സത്യവിശ്വാസിക്കുണ്ടാകാവതല്ല.
  • ജീവിതവ്യാപാരങ്ങളിലെല്ലാം പ്രവാചകന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനും പാലിക്കാനും സത്യവിശ്വാസി മതപരമായി ബാധ്യസ്ഥനാണ്‌. സ്വന്തം ജീവനെക്കാള്‍ പ്രവാചകനെ സ്‌നേഹിക്കാന്‍ മനസ്സ്‌ പാകപ്പെടുമ്പോഴാണ്‌ ഒരാള്‍ യഥാര്‍ഥ വിശ്വാസിയും പൂര്‍ണ മുസ്‌ലിമുമാവുക.
  • പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാന്‍ പുതിയ മതാചാരങ്ങളോ കര്‍മമാര്‍ഗങ്ങളോ രൂപപ്പെടുത്തേണ്ടതില്ല. പ്രവാചകന്‍ പറഞ്ഞപോലെ ജീവിച്ചാല്‍ മതി.
  • പ്രവാചകന്‍ പഠിപ്പിച്ച മതകര്‍മ മേഖലയില്‍ മാതൃകയില്ലാത്ത യാതൊന്നിന്റെയും പിന്നാലെ അത്‌ പ്രവാചക സ്‌നേഹത്തിന്റെ പേരിലായാല്‍ പോലും- ഒരു സത്യവിശ്വാസി പോകാന്‍ പാടില്ല.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രവാചകന്റെ(സ) മരണദിനമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്‌ ചിലര്‍ മൗലിദാഘോഷം, മൗലിദ്‌ പാരായണം, പ്രത്യേകമായ അന്നദാനം തുടങ്ങിയ മതാചാരങ്ങള്‍ ചെയ്യുന്നു. ഇവ പ്രവാചകസ്‌നേഹത്തിന്റെ മറവിലാണ്‌ ചെയ്യുന്നത്‌ എന്നതുകൊണ്ട്‌ ഇതിന്‌ മതകീയമായ ഒരു പ്രതിച്ഛായ വന്നിട്ടുമുണ്ട്‌. എന്നാല്‍ പ്രവാചകന്‍(സ) സൂചിപ്പിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്‌തിട്ടില്ലാത്ത അനാചാരമാകുന്നു ഇത്‌. പ്രവാചകനെ ജീവനുതുല്യം സ്‌നേഹിച്ച മഹാന്മാരായ സ്വഹാബികളാരും പ്രവാചകന്‍(സ) മരണപ്പെട്ടതെന്നു ഉറപ്പുള്ളതും അദ്ദേഹം ജനിച്ചതെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടതുമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്നോ ആ മാസത്തിലെ മറ്റേതെങ്കിലും ദിവസമോ പ്രവാചകന്റെ ജന്മദിനമോ ചരമദിനമോ ആഘോഷിച്ചിരുന്നില്ല. ഇത്തരമൊരാചാരം ഇന്ന്‌ മുസ്‌ലിംകളില്‍ ചിലര്‍ ചെയ്യുന്നുവെങ്കില്‍ അത്‌ പ്രവാചകസ്‌നേഹത്തിലെ വ്യതിയാനമാകുന്നു. പ്രവാചകനെ യഥോചിതം സ്‌നേഹിക്കുന്നവര്‍ക്ക്‌ പുതിയ മതാചാരമുണ്ടാക്കി പ്രവാചകസ്‌നേഹത്തെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയില്ല. പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക്‌ ചൂണ്ടിയ മതകര്‍മജീവിത മേഖലകളിലെവിടെയും നബിദിനാഘോഷം ഇല്ല എന്നും നാം തിരിച്ചറിയുക. (കടപ്പാട്- ശബാബ് വാരിക )

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

Scientists' Comments On The Qur'an

Extracts from the video This is the Truth by Sheikh Abdul-Majeed A. al-Zindani, Director, Project of Scientific Miracles in the Qur'an and Hadith, King Abdulaziz University, Jeddah, Saudi Arabia.Read more 

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

ഇസ്ലാഹി കുടുംബ സംഗമം


അരീക്കാട്ടെ   ഇസ്ലാഹി  സെന്റെറിന്റെ  ആഭിമുഖ്യത്തില്‍ ഇസ്ലാഹി കുടുംബ സംഗമം സംഘ  ടിപിച്ചു .  പ്രഫസര്‍ സകരിയ ഫാറൂഖി യുടെ അധ്യക്ഷതയില്‍ നടന്ന  ചടങ്ങില്‍ സഹിദ് മുസ്ലിം ഫാ റൂഖി  , മുഹസിന്‍ കടലുണ്ടി  ,ജരീര്‍ പാലത്ത് ,ടി .പി .ഹുസൈന്‍  കോയ  എന്നിവര്‍ സംസാരിച്ചു . കെ എന്‍ എം ശാ ഖാ പ്രസിഡന്റ്‌ കുഞ്ഞി കോയ ,സെക്രട്ടറി ആലികൊയ  തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി, എം എ സ് എം ശാ ഖ സെക്രട്ടറി ഖലീഫ നന്ദി പറഞ്ഞു .



 
 

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

പുകയില ഉപയോഗത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

ഡോ. എം അബ്ദുല്‍ ലത്തീഫ്
ലോകത്ത് 110 കോടിയിലധികം ജനങ്ങള്‍ പുകയിലയുടെ വിവിധ ഉപയോഗങ്ങള്‍ക്ക് അടിമകളാണ്. ഇതില്‍ 80 കോടിയിലധികം പേരും വികസ്വര രാജ്യങ്ങളിലുള്ളവരാണ്. 1.50 കോടി രൂപയുടെ പുകയിലയും ബീഡിയും സിഗരറ്റും കേരളത്തില്‍ ഒരു ദിവസം വിറ്റുവരുന്നുണ്ട്. ഇവയുടെ ഉപയോഗത്താല്‍ 25ല്‍ പരം രോഗങ്ങളാണ് ഉണ്ടാവുന്നത്. പുകവലിക്കാത്തവരായ പാസ്സീവ് സ്‌മോക്കിംഗ് വിഭാഗക്കാര്‍ക്കും അനവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. 25 ലക്ഷം ജനങ്ങള്‍ വര്‍ഷംതോറും പുതുതായി പുകവലിക്കാരായി മാറുന്നു. പുകയില വ്യാപാരത്തില്‍ രണ്ടായിരം കോടി രൂപ വാര്‍ഷിക വരുമാനമുണ്ടാക്കുന്ന ഇന്ത്യ 20 ശതമാനം പുകയില ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നു. ഒരു സാമൂഹ്യ ആചാരമായി പുകയിലയുടെ വിവിധ ഉപയോഗം കണക്കാക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങളും മരണങ്ങളും വളരെ കൂടുതലാണ്. നാലായിരത്തിലേറെ വിഷവസ്തുക്കളാണ് വലിച്ച് ഊതിവിടുന്ന പുകയിലുണ്ടാവുക. നിക്കോട്ടിനാണ് മറ്റിതര വസ്തുക്കളെപ്പോലെ പ്രധാനപ്പെട്ട വിഷവസ്തു. സിഗരറ്റിന്റെ ബ്രാന്റ് അനുസരിച്ച് 0.3 മുതല്‍ 2.7 മില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിരിക്കും. സിഗരറ്റ് കത്തുമ്പോള്‍ 800 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് ഉണ്ടാകും. (1440 ഡിഗ്രി ഫാരന്‍ഹീറ്റ്). മൂക്കിലും വായിലും ശ്വാസകോശങ്ങളിലുമുള്ള ശ്ലേഷ്മ സ്തരങ്ങളിലൂടെ നിക്കോട്ടിന്‍ രക്തത്തില്‍ കടക്കും. രക്തത്തില്‍ ക്ഷാരഗുണം ഉണ്ടായാല്‍ നിക്കോട്ടിന്‍ ഏറെ സമയം തങ്ങിനില്‍ക്കുകയും ചെയ്യുന്നതിനാല്‍ കൂടെക്കൂടെ പുകവലിക്കേണ്ടതില്ല. ഒരു നല്ല പുകവലിക്കാരന്റെ രക്തത്തില്‍ കയറിയ നിക്കോട്ടിന്റെ അളവ് പകുതിയായി കുറയുകയും സിഗരറ്റ് പുക ശ്വസിച്ചാല്‍ 7.5 സെക്കന്റിനുള്ളില്‍ നിക്കോട്ടിന്‍ തലച്ചോറില്‍ എത്തുമെങ്കില്‍ 13.5 സെക്കന്റ് കൊണ്ടുമാത്രമേ നിക്കോട്ടിന്‍ രക്തത്തില്‍ കലര്‍ന്നാല്‍ തലച്ചോറിലെത്തുകയുള്ളു. ഒരു സിഗരറ്റിലെ നിക്കോട്ടിന്‍ വേര്‍തിരിച്ച് രക്തത്തില്‍ കുത്തിവെച്ചാല്‍ ഒരാള്‍ മരിക്കുകയും 2- 3 തുള്ളി നിക്കോട്ടിന്‍ നാവില്‍ വെച്ചാലും മരണം സംഭവിക്കുകയും ചെയ്യും. കരളിലൂടെ വളരെ കൂടുതലായും കിഡ്‌നിയിലൂടെയും ശ്വാസകോശങ്ങളിലൂടേയും മിതമായും നിക്കോട്ടിനെ ദഹനപ്രക്രിയയ്ക്ക് വിധേയമാക്കുന്നു. വിയര്‍പ്പ്, മൂത്രം, ഉമിനീര്‍, മുലപ്പാല്‍ എന്നിവയിലൂടെ നിക്കോട്ടിനെ ശരീരം പുറന്തള്ളും.

സിഗരറ്റ് / ബിഡിയില്‍ അടങ്ങിയ പ്രധാന ഇതര വിഷവസ്തുക്കള്‍:
ഹൈഡ്രജന്‍ സയനൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് (രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച വിഷവാതകങ്ങള്‍), 62 വിവിധതരം രാസവസ്തുക്കള്‍ അടങ്ങിയ കറ അഥവാ ടാര്‍, റേഡിയേഷന്‍ പ്രസരണ ശേഷിയുള്ള പൊളോണിയം 210, ആര്‍സനിക്ക്, ലെഡ് എന്നിവയും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ കടക്കും. ഇന്ത്യന്‍ സിഗരറ്റില്‍ 26.9 മില്ലിഗ്രാം ടാറും 1.8 മില്ലിഗ്രാം നിക്കോട്ടിനും ഉള്ളപ്പോള്‍ വിദേശ സിഗരററില്‍ 16.4 മില്ലിഗ്രാം ടാറും 1.2 മില്ലിഗ്രാം നിക്കോട്ടിനും മാത്രമാണുള്ളത്. നിക്കോട്ടിനേക്കാളും കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ടാറാണ്.
പുകയില കൃഷിയിലൂടെ വനസമ്പത്ത് നശിക്കുകയും ചെയ്യുന്നുണ്ട്. ഒരു കിലോ പുകയില ക്യൂറിംഗ് നടത്താന്‍ 10 കിലോ വിറകാണ് ആവശ്യമായി വരിക. അന്തരീക്ഷ മലിനീകരണവും വനനശീകരണവും അമിത അളവില്‍ രാസ- കീടനാശിനിയുടെ ഉപയോഗവും പുകയില കൃഷിയില്‍ ഉണ്ടാകുന്നു.
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ എട്ട് രാജ്യങ്ങിളില്‍ സിഗരറ്റും ബീഡിയും ഉത്പാദിപ്പിക്കുന്ന കമ്പനികളുണ്ട്. 390 മില്ല്യന്‍ സിഗരറ്റും 9975 ബില്ല്യന്‍ ബിഡിയും വര്‍ഷംതോറും ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നു.
18.75 ശതമാനം തൊഴില്‍ നഷ്ടമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നാണ് ബംഗ്ലാദേശിലെ പഠനം വെളിപ്പെടുത്തുന്നത്.

പുകയിലജന്യ രോഗങ്ങള്‍:
40 വയസ്സിന് താഴെ പ്രായമുള്ളവരുടെ 60 ശതമാനം ഹൃദ്രോഗത്തിന് പ്രധാന കാരണം പുകവലിയാണ്. പുകവലിജന്യവും നിയന്ത്രിക്കാനാവുമായിരുന്ന 12 മില്ല്യന്‍ രോഗികളാണ് വര്‍ഷംതോറും ഇന്ത്യയില്‍ ഉണ്ടാകുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകള്‍ പുകവലിക്കുന്നവരാണെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്, ശ്വാസകോശ കാന്‍സര്‍ എന്നിവ കൂടുതലുണ്ടാകും.
ഇവരുടെ ആയുസ്സ് 19 വര്‍ഷം കുറയും. മുലപ്പാല്‍ കുറയുക, മുലയിലെ കാന്‍സര്‍, ഗര്‍ഭം അലസല്‍, വന്ധ്യത, ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ജനനം, ശാരീരിക- മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം എന്നിവയാണ് പുകവലിക്കാരായ സ്ത്രീകളിലെ ആരോഗ്യപ്രശ്‌നങ്ങള്‍. പുകവലിക്കുന്ന അമേരിക്കന്‍ സ്്ത്രീകളില്‍ ഒരു വര്‍ഷം അരലക്ഷം ചാപിള്ള പ്രസവം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകയില ക്യൂറിംഗ് നടത്തുമ്പോള്‍ കാന്‍സറിന് കാരണമായ ടൊബാക്കോ സ്‌പെസിഫിക്ക് നൈട്രോസാമില്‍സ് (tsnas) 100 ഇരട്ടി കുഴപ്പമുള്ളതായിത്തീരുന്നു. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞാല്‍ വിരലുകളിലെ രക്തയോട്ടം 40 ശതമാനം കുറയും. ഈ കാരണത്താല്‍ പുകവലിക്കാരുടെ കൈവിരലുകള്‍ നന്നായി തണുത്തിരിക്കും. വിശപ്പില്ലായ്മ, അമിതമായ ഉമിനീര്‍ സ്രാവം, ദഹനരസം കുറയുക, ദഹനം കുറയുക, മലബന്ധം, ബുദ്ധിമാന്ദ്യം, പഠന പിന്നാക്കാവസ്ഥ എന്നിവ ഉണ്ടാകുന്നു.
കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്ക് പുകവലിശീലം താത്പര്യം ഉണ്ടാക്കും. പുകവലിക്കുന്ന അമേരിക്കക്കാരില്‍ 1986ല്‍ നടത്തിയ ഒരു പഠനത്തില്‍ 87 ശതമാനം പുകവലിക്കാരും കഞ്ചാവ് ഉപയോഗിക്കുന്നതായും കണ്ടെത്തി. പുകവലിക്കുന്ന കുട്ടികള്‍ 12 മിനിട്ടുകൊണ്ട് 2.6 കിലോമീറ്റര്‍ ഓടുമ്പോള്‍ പുകവലിക്കാത്തവര്‍ മൂന്ന് കിലോമീറ്റര്‍ ഓടുന്നവരായി കണ്ടെത്തി. 19 വയസ്സുള്ള കുട്ടികളില്‍ നടത്തിയ പഠന വിവരമാണിത്. അഡ്രിനാല്‍ ഗ്രന്ഥിയില്‍ നിന്നുണ്ടാകുന്ന എപ്പിനെഫ്രിന്റെ പ്രവര്‍ത്തനം വഴി ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യുന്നു. നോര്‍ എപ്പിനെഫ്രിന്‍ എന്ന പദാര്‍ഥം പുകവലിക്കാരില്‍ ശരിക്കും സ്രവിക്കുന്നതിന് നിക്കോട്ടിന്‍ സഹായിക്കുന്നതിനാല്‍ പഠിത്തത്തിലും വായനയിലും താത്പര്യം ഉണ്ടാകും. നിക്കോട്ടിന്റെ അളവ് കൂടുകയാണെങ്കില്‍ അസറ്റയില്‍ കോളിന്റെ പ്രവര്‍ത്തനം കാരണം ബുദ്ധിമാന്ദ്യം ഉണ്ടാകുന്നു.
ഈ കാരണത്താല്‍ പുകവലിക്കാര്‍ക്ക് എന്തെങ്കിലും ശ്രദ്ധിക്കാനോ മനഃക്ലേശം മറക്കാനോ പുകവലിച്ചേ പറ്റു. മദ്യപാനിയായ ഒരാള്‍ പുകവലിക്കുന്നുവെങ്കില്‍ ഈതൈല്‍ നൈട്രേറ്റ് എന്ന വിഷവസ്തു ഉച്ഛ്വാസത്തിലൂടെ പുറത്തുപോകുന്നു. പുകവലിക്കുന്നവരിലോ മദ്യപാനികളിലോ മാത്രമായി ഈ പ്രക്രിയ കാണുന്നില്ല. പുകവലിക്കാരിലെ ഏറ്റവും അപകടകാരിയായ മറ്റൊരു രോഗമാണ് T A O എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ത്രോംബോ ആന്‍ജൈറ്റിന്‍ ഒബ്ലാറ്ററന്‍സ് എന്ന രക്തക്കുഴല്‍ രോഗം.
ഈ രോഗം ബാധിച്ചവര്‍ക്ക് കാലില്‍ ഒരു മുറിവുണ്ടായാല്‍ വേഗം ഉണങ്ങുകയില്ല. വിരലുകള്‍ മുറിച്ചു മാറ്റിയാലും മുകളിലേക്കും പഴുപ്പ് വ്യാപിച്ച് മുട്ടിനുതാഴെ മുറിച്ച് മാറ്റേണ്ട സാഹചര്യവും വേണ്ടി വന്നേക്കാം. പുകവലിച്ച് ഊതിവിടുന്ന പുകയില്‍ 7.37 മുതല്‍ 20.4 മില്ലിഗ്രാം ലെഡ് ഉള്ളതായി 1983ല്‍ അഹമ്മദാബാദില്‍ പൗഡ്യെയും കൂട്ടരും കണ്ടെത്തിയിരുന്നു.
ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തില്‍ 1,20,000 പുരുഷന്മാരില്‍ ലൈംഗിക ശേഷി നശിച്ചതായും 88 ശതമാനം ആളുകള്‍ക്കും പുകവലികൊണ്ട് ഇത്തരം അസുഖം ഉണ്ടാകുമെന്നറിയില്ലെന്നും കണ്ടെത്തുകയുണ്ടായി. പുരുഷന്മാരുടെ ലിംഗത്തിലെ പേശികള്‍ക്ക് ചുരുക്കല്‍ ഉണ്ടാക്കാന്‍ നിക്കോട്ടിന് കഴിയും. ലോകത്താകമാനമുള്ള മരണനിരക്കിന്റെ അഞ്ച് ശതമാനം പുകയിലജന്യ രോഗത്താലുണ്ടാകുന്നുവെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയാണ്.
പാസ്സീവ് സ്‌മോക്കിംഗിലൂടെ മറ്റൊരു വിഭാഗവും മരണത്തെ മാടിവിളിക്കുന്നു. പുകവലിക്കുന്നവരും അല്ലാത്തവരുമായ സ്ത്രീകളില്‍ 1986- 88 കാലത്ത് ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ പുകവലിക്കാരിലാണ് ലെഡിന്റെ ദൂഷ്യങ്ങള്‍ കൂടുതലായി കണ്ടത്.
പുകയില ഉപയോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം:
പൊതുനിര്‍ദ്ദേശവും ചികിത്സയും ഈ വിപത്തില്‍ നിന്നുള്ള മുക്തിക്ക് തെരഞ്ഞെടുക്കാം. അമ്ലഗുണമുള്ള മൂലകങ്ങളായ ഫോസ്ഫറസ്, സള്‍ഫര്‍, ക്ലോറിന്‍ എന്നിവയും മാട്ടിറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട, ധാന്യങ്ങള്‍ എന്നിവ അധികം കഴിക്കാതിരിക്കുകയും ക്ഷാരഗുണങ്ങളുള്ള മൂലകങ്ങളായ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം എന്നിവയും ശുദ്ധമായ ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാലും പാലുത്പന്നങ്ങളും ധാരാളം കഴിക്കുകയും ചെയ്താല്‍ പുകയില ഉപയോഗശീലം കുറക്കാന്‍ സാധിച്ചേക്കും. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടിയിരിക്കുന്നു.
പുകവലിക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കുക, പുകവലി നിരോധിത മേഖലയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, ശാരീരിക മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാത്ത കാര്യങ്ങളില്‍ ശ്രദ്ധിക്കുക, പുകവലിശീലം ഉപേക്ഷിക്കാന്‍ താത്പര്യമുള്ളവരുമായി സംസാരിക്കുക, പുകയിലയുടെ വിവിധ ദൂഷ്യങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കുക, പുകവലി ഉപേക്ഷിക്കുമ്പോള്‍ ലാഭിക്കുന്ന തുക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കുമെന്ന് തീരുമാനമെടുക്കുക, ഭക്ഷണശേഷം അവിടെ നിന്നും വേഗം മാറുക, മദ്യപിക്കാതിരിക്കുക, കയ്യില്‍ ഏതെങ്കിലും വസ്തു സൂക്ഷിക്കുകയും അതിന്റെ മേന്മയോ മൂല്യമോ ശ്രദ്ധിക്കുകയും ചെയ്യുക, നാരങ്ങനീര് ചേര്‍ത്ത് ചായ കൂടെക്കൂടെ കുടിക്കുക, ദീര്‍ഘശ്വാസം വലിച്ചു വടുക, വ്യായാമം, യോഗ, നീന്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരാവുക എന്നീ കാര്യങ്ങള്‍ ഗുണപ്രദമായേക്കും.
കുടുംബാംഗങ്ങളുടെ സാന്ത്വനമായ ഇടപെടല്‍ ഗുണം ചെയ്‌തേക്കും. 25 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് പുകയില ഉപയോഗം നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ചെറുപ്പക്കാരാണ് ഈ വിഭാഗത്തില്‍ കൂടുതലായി വരുന്നത്. സിഗരറ്റ് വലിക്കുന്നതിന് പകരം മൂക്കുപൊടിയിലും ഹൂക്ക (ഷീഷ) വലിയിലും നിക്കോട്ടിന്‍ ചേര്‍ന്ന പാച്ചിലും ഗുളികയിലും തത്ക്കാലം മാറുന്നവര്‍ക്ക് അവ ഉണ്ടാകുന്ന അടിമത്വത്തിലാണ് അകപ്പെടാറുള്ളത്.
Courtesy - Varthamanam Daily