PHOTOS

2013 ജനുവരി 31, വ്യാഴാഴ്‌ച

അച്ചടക്കലംഘനം 2002ലോ 2012ലോ? -കെ പി സകരിയ്യ

2012 ആഗസ്‌ത്‌ 12 ഞായര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിലെ ഒരു `കറുത്ത ഞായര്‍' ആയിരുന്നു. അന്നായിരുന്നു ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഏറ്റവും അപക്വമായ തീരുമാനം പുറത്തുവന്നത്‌. ദീര്‍ഘദൃഷ്‌ടിയില്ലാത്ത, പക്വതയില്ലാത്ത, അസഹിഷ്‌ണുക്കളായ ഒരു സംഘം ആളുകളുടെ വലയത്തില്‍ പെട്ട്‌ അന്ധരായിത്തീര്‍ന്ന ഒരു നേതൃത്വത്തിന്റെ `ചരിത്രപരമായ വങ്കത്ത'ത്തിന്‌ സാക്ഷ്യംവഹിച്ച ദിനം. പ്രസ്ഥാനത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആദര്‍ശസ്‌നേഹികളെ ഏറെ വേദനിപ്പിച്ച ദിനം. അത്‌ ആഹ്ലാദത്തിന്റെ ആഘോഷത്തിന്റെ ദിനമായി ആമോദം കൊണ്ടവരുണ്ടായിരുന്നു.

2013 ജനുവരി 29, ചൊവ്വാഴ്ച

Dr Hussain Madavoor Pulikkal Chevayoor Masjid Inauguration

2013 ജനുവരി 15, ചൊവ്വാഴ്ച

ISM Medical Aid centre


 വൃക്കകളെ സരംക്ഷിക്കൂ നിങ്ങളുടെ ജീവന്‍ രക്ഷിക്കൂ 



 
 

2013 ജനുവരി 14, തിങ്കളാഴ്‌ച

Haj 2013: Advisory for Passport Applicants


As decided by the Haj Committee of India (constituted under Act of Parliament No.35 of 2002), only valid passport holders (with validity at least up to 31.3.2014) can apply for Haj 2013. Therefore, all prospective Haj applicants are advised to get their passport issued before the Haj announcement 2013. The Haj announcement is likely to be made in February 2013 and Haj applicants may be required to submit their applications with proof of their valid passports by 15 March 2013.
2. The passport holders (including children and infants) are also advised to check the validity of their passports and if need be, get them renewed in time. The intending applicants for Haj 2013 should also ensure that their passports contain at least two empty visa pages adjacent to each other. Otherwise, they are also advised to apply for renewal of their passports.
3. Before 2012, the general tendency among Haj aspirants was to apply for passports once the Haj announcement was made. Hence, Passport Offices were faced with huge rush for issuance of passports after the Haj announcement was made. This allowed insufficient time to Passport Offices and police authorities to complete requisite formalities in time and may have resulted in last minute disappointment in some cases.
4. In view of the above, all concerned citizens and prospective Haj applicants are advised to apply well in time for issuance of passports so that they have their passports ready by February 2013 well before the Haj announcement 2013 is made by the Haj Committee of India. All Passport Offices across India are being advised to provide requisite assistance for expeditious issuance of passports to prospective Haj applicants.
5. More details on how to apply for a Passport is available on www.passportindia.gov.in for more information on Haj matters, please log on to www.hajcommittee.com

2013 ജനുവരി 10, വ്യാഴാഴ്‌ച

8th Mujahid State Conference 2013

8th Mujahid State Conference  will be held in Malappuram,Kerala on December 2013.

അഖിലേന്ത്യാ ഇസ്‌ലാഹീ സമ്മേളനം ദല്‍ഹിയില്‍

ന്യൂദല്‍ഹി: മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുമെന്ന് ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മത സമൂഹങ്ങളെ ബോധവത്കരിക്കുക, ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സൗഹാര്‍ദ കൂട്ടായ്മകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും.
പണ്ഡിത സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, വനിതാ സമ്മേളനം, ബാല സമ്മേളനം തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തില്‍ ഉണ്ടാവുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഇസ്‌ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശസ്‌നേഹം, വിശ്വാസ ശുദ്ധീകരണം, മത സൗഹാര്‍ദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായ ശാഹ് വലിയുള്ളാ ദഹ്‌ലവി, ഇസ്മാഈല്‍ ശഹീദ്, അഹ്മദ് ബിന്‍ ഇര്‍ഫാന്‍, മൗലാനാ ഇനായത്ത് അലി, മൗലാനാ വിലായത്ത് അലി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കാലികമായി ചര്‍ച്ച ചെയ്യുന്ന പഠന സെമിനാര്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ദല്‍ഹി കേന്ദ്രീകരിച്ച് ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സനാഉള്ള അമൃതസരി, അബ്ദുല്ല ഗാസിയാപൂരി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെയും സനാഉള്ള മക്തി തങ്ങള്‍, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി, മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്, കെ എം സീതി സാഹിബ് മുതലായവരുടെ കേരള മാതൃകയും പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച വ്യത്യസ്തമായ വഴികളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെ സംഘടിതമായ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വരും കാലങ്ങളിലേക്കുള്ള അജണ്ടകള്‍ തീരുമാനിക്കാന്‍ സമ്മേളനം വഴിയൊരുക്കുമെന്നും ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തുമെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌ത്രീ സ്വാതന്ത്ര്യവും സുരക്ഷയും: ഇസ്‌ലാമിക നിലപാടിന്റെ മൗലികത

സ്‌ത്രീ ശാക്തീകരണം പുതിയ കാലത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നാണ്‌. പുരുഷന്‌ തുല്യമായ പദവികളിലും സ്ഥാനങ്ങളിലും സ്‌ത്രീയും എത്തിച്ചേരുക, അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കുക തുടങ്ങിയവയാണ്‌ ഇതിന്റെ അടിസ്ഥാന പ്രേരകം. ചരിത്രപരമായിത്തന്നെ പല മേഖലകളിലും പുറംതള്ളപ്പെടുകയും തദ്‌ഫലമായി പിന്നാക്കം നില്‌ക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ്‌ സ്‌ത്രീകള്‍ക്കുള്ളതെന്നതിനാല്‍ അവളെ ശാക്തീകരണത്തിന്റെ മന്ത്രം മുഴക്കി മുന്നാക്കമെത്തിക്കാനുള്ള ശ്രമമാണിതിനു പിന്നില്‍.Read more from shabab weekly