PHOTOS

2012 ഫെബ്രുവരി 26, ഞായറാഴ്‌ച

മുടിപ്പള്ളി നിര്‍മാണത്തിലൂടെ പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം തടയണം


കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ശ്രേഷ്‌ഠമായ മസ്‌ജിദുല്‍ ഹറാമിലോ മസ്‌ജിദുന്നബവിയിലോ പ്രവാചകന്റെ ഒരു മുടിയും സൂക്ഷിച്ചിട്ടില്ലെന്നിരിക്കെ മുടിപ്പള്ളി പണിത്‌ പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം തടയണമെന്ന്‌ കെ എന്‍ എം ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ ഇബ്‌റാഹീം ഹാജി എലാങ്കോട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ശംസുദ്ദീന്‍ പാലക്കോട്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്‌തു സുല്ലമി, വി പി യഅ്‌ഖൂബ്‌, കെ അബ്‌ദുല്‍ മജീദ്‌, കെ എല്‍ പി ഹാരിസ്‌, ടി മുഹമ്മദ്‌ നജീബ്‌, പി ടി പി മുസ്‌തഫ, എം പി നിസാമുദ്ദീന്‍, അശ്‌റഫ്‌ മമ്പറം, അബ്‌ദുല്‍ ജലീല്‍ ഒതായി, അബ്‌ദുസ്സലാം മൂരിയാട്‌, കെ ശുക്കൂര്‍ ഹാജി, പി അശ്‌റഫ്‌ ഹാജി ഇരിങ്ങൂര്‍, അബൂബക്കര്‍ കോയ പ്രസംഗിച്ചു Read more from ISM Kerala

1 അഭിപ്രായ(ങ്ങള്‍):